Breaking News

Trending right now:
Description
 
Feb 08, 2013

ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയാകുന്നകുട്ടികള്‍ക്ക്‌ ഇന്ത്യയില്‍ അവഗണന

image ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയാവുന്ന കുട്ടികള്‍ ഇന്ത്യയില്‍ കടുത്ത അവഗണന നേരിടുന്നതായി റിപ്പോര്‍ട്ട്‌. ഇരകള്‍ക്കു ന്യായമായും ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു അപമാനമേല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസ്‌ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന `ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ചി'ന്റേതാണ്‌ റിപ്പോര്‍ട്ട്‌. പീഡനങ്ങള്‍ക്കു ഇരയാവുന്ന കുട്ടികള്‍ക്കളുടെ കേസുകള്‍ മാനുഷിക പരിഗണനയോടെ വേണ്‌ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ സര്‍ക്കാരിനു കഴിയുന്നില്ല. പീഡന പരമ്പരകള്‍ സാധാരണ സംഭവങ്ങള്‍ പോലെ അവഗണിക്കപ്പെടുകയാണ്‌. ഇന്ത്യയില്‍ പ്രതിവര്‍ഷം ശിശുകള്‍ അടക്കം 7200 ലധികം കുട്ടികള്‍ ബലാത്സംഗത്തിനു ഇരകളാകുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അനേകം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ മൂടിവയ്‌ക്കാറാണ്‌ പതിവ്‌. കുട്ടികളെ പീഡനങ്ങളില്‍ നിന്നു സംരക്ഷിക്കാനോ ഇരകളാകുന്നവരെ യഥാവിധം പരിരക്ഷിക്കാനോ ഇന്ത്യയിലെ സര്‍ക്കാരുകള്‍ക്കു കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയായ കുട്ടികള്‍ ധൈര്യപൂര്‍വം കുറ്റവാളികള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരും മെഡിക്കല്‍ വിഭാഗവും മറ്റു അധികൃതരും കണ്ണടയ്‌ക്കാറാണ്‌ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ദുരന്തത്തിനു ഇരയായ കുട്ടികളെ അവശ്വസിക്കാനും അവരെ നിയമക്കുരുക്കുകളില്‍പെടുത്തി വേട്ടയാടാനുമാണ്‌ അധികൃതര്‍ക്കു താത്‌പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.