Breaking News

Trending right now:
Description
 
Jul 02, 2018

മഹാരാജാസ്‌ കോളജില്‍ സംഘര്‍ഷം: എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

image എറണാകുളം മഹാരാജാസ്‌ കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ (20) കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ക്യാംപസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരായ മൂന്നുപേരെ അറസ്റ്റു ചെയ്‌തു. ഞായറാഴ്‌ച വൈകുന്നേരം കോളജില്‍ പോസ്‌റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു ഇതിനു പിന്നാലെ രാത്രി പന്ത്രണ്ടുമണിയോടെയാണ്‌ ആക്രമണം. കൊല്ലപ്പെട്ട അഭിമന്യു രണ്ടാംവര്‍ഷ കെമിസ്‌ട്രി വിദ്യാര്‍ഥിയാണ്‌. അര്‍ജുനന്‌ ഒപ്പം ഉണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനനും പരുക്കുണ്ട്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക്‌ 37വയസ്‌ ഉണ്ടെന്നാണ്‌ സൂചന. ഇതോടെ ആക്രമണം നടത്തിയവര്‍ പുറത്തുനിന്നുള്ളവര്‍ ഉണ്ടെന്നാണ്‌ പൊലീസിന്റെ നിഗമനം. അറസ്റ്റിലായവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ സംസ്ഥാനത്തൊട്ടാകെ ഇന്നു പഠിപ്പുമുടക്കല്‍ സമരത്തിന്‌ ആഹ്വാനം ചെയ്‌തു. അതേസമയം, അഭിമന്യുവിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം കോളജ്‌ ക്യാംപസിലെ പ്രധാന ഓഡിറ്റോറിയത്തില്‍ ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിനു എത്തിച്ചു. മന്ത്രി തോമസ്‌ ഐസക്‌ ഉള്‍പ്പെടെയുള്ളവരാണ്‌ ആശുപത്രിയില്‍നിന്നു മൃതദേഹം ഏറ്റുവാങ്ങിയത്‌. അധ്യാപകരും വിദ്യാര്‍ഥികളും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.