Breaking News

Trending right now:
Description
 
Jun 30, 2018

യുഎസില്‍ പത്രംഓഫിസിലെ കൂട്ടക്കൊലയ്‌ക്കുപിന്നില്‍ പീഡനക്കേസ്‌ പ്രസിദ്ധീകരിച്ചത്‌

image യുഎസ്‌ സംസ്ഥാനത്തെ മേരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ ദ്‌ ക്യാപ്‌റ്റല്‍ ഗസ്റ്റ്‌ പത്രം ഓഫിസില്‍ അതിക്രമിച്ചു കടന്ന യുവാവ്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കു പിന്നില്‍ പീഡനക്കേസ്‌ പ്രസിദ്ധീകരിച്ചതിന്റെ വിരോധം. കൊലപാതകകേസില്‍ ജാരോദ്‌ റാമോസിനെ (35) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക്‌ ജാമ്യം ലഭിച്ചില്ല. പീഡനക്കേസ്‌ പ്രസിദ്ധീകരിച്ചതിന്‌ പത്രത്തിനെതിരെ ഇയാള്‍ നേരത്തെ അപകീര്‍ത്തികേസ്‌ നല്‍കിയിരുന്നു. കേസില്‍ വിധി റാമോസിന്‌ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ്‌ വ്യാഴാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ രണ്ടരയോടെ പ്‌ത്രം ഓഫിസില്‍ അതിക്രമിച്ചുകയറി ഇയാള്‍ വെടിവയ്‌പ്‌ നടത്തിയത്‌. എഡിറ്റര്‍ വെന്‍ഡി വിന്റേഴ്‌സ്‌, സെയില്‍സ്‌ അസിസ്റ്റന്റ്‌ റെബേക്ക സ്‌മിത്ത്‌, അസിസ്റ്റന്റ്‌ എഡിറ്റര്‍ റോബര്‍ട്ട്‌ ഹിയാസെന്‍, എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ്‌ ഫിഷ്‌മാന്‍, റിപ്പോര്‍ട്ടര്‍ ജോണ്‍ മക്‌നമാര എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.