Breaking News

Trending right now:
Description
 
Jun 30, 2018

എസ്‌.ജാനകി മരിച്ചതായി പ്രചരണം: പൊലീസ്‌ അന്വേഷണം ആരംഭിച്ചു

image പ്രശസ്‌ത ഗായിക എസ്‌.ജാനകി മരിച്ചുവെന്നു സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ പിന്നണി ഗായകരുടെ സംഘടനയായ സമം കഴിഞ്ഞദിവസമാണ്‌ പരാതി നല്‍കിയത്‌. സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നു അന്വേഷണസംഘത്തിനു ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ഇതു രണ്ടാംതവണയാണ്‌ എസ്‌.ജാനകി മരണപ്പെട്ടുവെന്ന തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്‌. ഏതാനും മാസംമുമ്പ്‌ പിന്നണി ഗാനങ്ങള്‍ ഇനി ആലപിക്കില്ലെന്ന്‌ അവര്‍ പറഞ്ഞതിനു പിന്നാലെയാണ്‌ മരിച്ചതായി ആദ്യ വ്യാജവാര്‍ത്ത പ്രചരിച്ചത്‌. നടന്മാരായ ജഗതി ശ്രീകുമാര്‍, ശ്രീരാമന്‍ എന്നിവരെക്കുറിച്ചും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.