Breaking News

Trending right now:
Description
 
Jun 30, 2018

പച്ചമീനില്‍ വിഷം/മായം ചേര്‍ത്താല്‍ രണ്ടുവര്‍ഷം തടവ്‌

image പച്ചമീനില്‍ വിഷമോ മായമോ കലര്‍ത്തുന്നതും ഇത്തരം മത്സ്യം വില്‍പ്പന നടത്തുന്നതും കണ്ടെത്തി പിടിയിലായാല്‍ രണ്ടുവര്‍ഷം വരെ തടവും രണ്ടുലക്ഷംരൂപ പിഴയും ലഭിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ നിയമംവരുന്നു. മത്സ്യബന്ധന-വിപണന മേഖലയില്‍ സമഗ്ര അഴിച്ചുപണി നിര്‍ദേശിച്ചുകൊണ്ടു ഫിഷറീസ്‌ വകുപ്പ്‌ തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണ്‌ പുതിയ വ്യവസ്ഥകളുള്ളത്‌. ബില്‍ ധനവകുപ്പിന്റെ പരിഗണനയ്‌ക്കു സമര്‍പ്പിച്ചിട്ടുണ്ട്‌. ഫോര്‍മാലിന്‍, അമോണിയം, സോഡിയം ബെന്‍സോവേറ്റ്‌ തുടങ്ങി ഏതു രാസവസ്‌തു ചേര്‍ത്താലും ശിക്ഷ ഉറപ്പാക്കും. ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത്‌ തുടര്‍ച്ചയായി പിടിച്ചെടുത്തിരുന്നു. മത്സ്യത്തില്‍ വിഷം ചേര്‍ത്താല്‍ 10,000 രൂപ പിഴയൊടുക്കുകയും മത്സ്യം എവിടെനിന്നാണോ കയറ്റി അയച്ചത്‌ അവിടെ എത്തിച്ച്‌ നശിപ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌.