Breaking News

Trending right now:
Description
 
Jun 30, 2018

ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ചൊവ്വാഴ്‌ചമുതല്‍ സമരത്തിലേക്ക്‌

image നിരക്ക്‌ വര്‍ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഓട്ടോ,. ടാക്‌സി തൊഴിലാളികള്‍ ചൊവ്വാഴ്‌ച മുതല്‍ പണിമുടക്കും. ജൂലൈ മൂന്നിന്‌ അര്‍ധരാത്രി മുതലാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്‌, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പെട്ട എട്ടുലക്ഷത്തോളം തൊഴിലാളികള്‍ സംയുക്തമായി സമരത്തില്‍ പങ്കെടുക്കും. ഗുഡ്‌സ്‌ ഓട്ടോ, ഓട്ടോ, ടെമ്പോ, ട്രാവലറുകള്‍, ജീപ്പുകള്‍ തുടങ്ങിയ ചെറുവാഹനങ്ങള്‍ ഒന്നും ഓടില്ല. ടാക്‌സികാറുകള്‍ക്ക്‌ 15 വര്‍ഷത്തേക്ക്‌ മുന്‍കൂര്‍ ടാക്‌സ്‌ തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫീസ്‌ ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ സീല്‍ ചെയ്യുന്നത്‌ വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴനടപടി ഒഴിവാക്കുക, ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.