Breaking News

Trending right now:
Description
 
Jun 29, 2018

ഊര്‍മിളാ ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്നു ദീപ നിശാന്ത്‌

image നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിനുള്ള ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ട നടി ഊര്‍മിളാ ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്നു എഴുത്തുകാരി എഴുത്തുകാരി ദീപാ നിശാന്ത്‌. ജൂലൈ ഒന്നിന്‌ കോഴിക്കോട്‌ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം അവാര്‍ഡ്‌ ദാനചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ്‌ ദീപാ നിശാന്ത്‌ ഫേസ്‌ബുക്ക്‌ പേജിലൂടെ അറിയിച്ചിരിക്കുന്നത്‌. ആ ചടങ്ങില്‍ പങ്കെടുക്കുന്ന ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്‌ക്കാണ്‌ ഞാന്‍ ചടങ്ങില്‍നിന്നു മാറിനില്‍ക്കുന്നത്‌. ഞാന്‍ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന്‌ ഒന്നുംസംഭവിക്കില്ല. പക്ഷേ ഞാന്‍ പങ്കെടുത്താന്‍ പ്രശ്‌നം എനിക്കുമാത്രമാണ്‌. ഒരു മഹാമനുഷ്യന്റെ പേരുള്ള പുരസ്‌കാരത്തെ എല്ലാ ആദരവോടുംകൂടെ മനസാ സ്വീകരിക്കുന്നു. കേരളത്തിലെ സ്‌ത്രീകളുടെ രാത്രി യാത്രകളെപ്പറ്റി ഒരു ചര്‍ച്ചയില്‍ ഊര്‍മിള ഉണ്ണി പറഞ്ഞതായി കേട്ടിട്ടുണ്ട്‌; കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. ഇന്നലെ രാത്രി ചെന്നൈയില്‍നിന്നു ഞാന്‍ എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്നു ടാക്‌സിപിടിച്ചായിരുന്നു വീട്ടിലേക്കുള്ള യാത്ര. ഞാന്‍ ഒറ്റയ്‌ക്കായിരുന്നു. എനിക്കൊരു പ്രശ്‌നവും ഉണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല; ശല്യപ്പെടുത്തിയതുമില്ല എന്ന്‌. അത്തരം കാഴ്‌ചപ്പാടുകളുള്ള ആളുകളില്‍നിന്ന്‌ ഞാന്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദീപാ നിശാന്ത്‌ വ്യക്തമാക്കി.