Breaking News

Trending right now:
Description
 
Jun 29, 2018

മോഹന്‍ലാലിന്റെ വസതിയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌

image താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിന്റെ എറണാകുളം എളമക്കരയിലെ വസതിയിലേക്കു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്തതതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലും മറ്റുഭാരവാഹികളായ ഇടത്‌ ജനപ്രതിനിധികളും സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്നു പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. അമ്മയ്‌ക്കും താരങ്ങള്‍ക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ്‌ ബോര്‍ഡുമായാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എത്തിയത്‌. ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ മോഹന്‍ലാലിന്റെ വീടിനു മുന്നിലെ ഗേറ്റില്‍ സ്ഥാപിച്ചു. ഒപ്പം കരിങ്കൊടിയും റീത്തുംവച്ചു. പ്രതിഷേധസമരം നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ വസതിയില്‍ തോട്ടക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട്‌ വിദേശത്താണ്‌.