Breaking News

Trending right now:
Description
 
Jun 29, 2018

യുജിസി നിര്‍ത്തലാക്കാനുള്ള കേന്ദ്രനീക്കം കാവിവത്‌കരണം: മുഖ്യമന്ത്രി

image യുജിസി നിര്‍ത്തലാക്കി ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനു പിന്നില്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്‌കരണത്തിനൊപ്പം കാവിവത്‌കരണംകൂടി ലക്ഷ്യമിട്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഇത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷനു പകരം എഡ്യുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ തുടങ്ങിയതാണ്‌. വാണിജ്യവത്‌കരണമായിരുന്നു അന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അന്നത്‌ നടന്നില്ല. അന്ന്‌ യുപിഎക്ക്‌ സാധിക്കാതിരുന്നത്‌ ബിജെപി നടപ്പാക്കുന്നതുവഴി കാവിവത്‌കരണമാണ്‌ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോരായ്‌മകളുണ്ടായിരുന്നെങ്കിലും ഫെഡറല്‍ ഘടനയ്‌ക്ക്‌ അനുസൃതമായാണ്‌ ഇതുവരെ യുജിസി പ്രവര്‍ത്തിച്ചിരുന്നത്‌. ആ സംവിധാനം ഇല്ലാതാകുന്നതോടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക്‌ കൂടുതല്‍ പരിമിതപ്പെടുമെന്നും പിണറായി ആശങ്ക പ്രകടിപ്പിച്ചു.