Breaking News

Trending right now:
Description
 
Jun 29, 2018

അമ്മ വിവാദം: രാജിവച്ചവര്‍ക്കൊപ്പമാണെന്ന്‌ നടന്‍ പൃഥ്വിരാജ്‌

image താരസംഘടനയായ അമ്മയില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ നിലപാട്‌ വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്‌ രംഗത്ത്‌. അമ്മയില്‍നിന്നു രാജിവച്ച നാലു നടിമാരുടെ തീരുമാനത്തെയും ധൈര്യത്തെയും ബഹുമാനിക്കുന്നു. അവരുടെ നിലപാടു മനസിലാക്കാന്‍ സാധിക്കുന്നുണ്ട്‌. ഞാന്‍ അവര്‍ക്കൊപ്പമാണ്‌. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രശ്‌നം വേണ്ടസമയത്ത്‌ അനുയോജ്യമായ വേദിയില്‍ ഉന്നയിക്കുകതന്നെ ചെയ്യും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം തനിക്കില്ല. ഷൂട്ടിങ്‌ തിരക്കുകള്‍ മൂലമാണ്‌ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത്‌. എന്നാല്‍, തന്റെ സമ്മര്‍ദ്ദം മൂലമാണ്‌ ദിലീപിനെ പുറത്താക്കിയതെന്നും ആ ക്രെഡിറ്റ്‌ തനിക്ക്‌ വേണ്ടെന്നും പൃഥ്വിരാജ്‌ തുറന്നടിച്ചു. ദിലീപിനെ പുറത്താക്കിയതിനു കാരണക്കാരന്‍ ഞാനാണെന്ന കെ.പി.ഗണേഷ്‌കുമാറിന്റെ ആരോപണം ശരിയല്ലെന്നും ഗണേഷിന്‌ എന്തും പറയാമെന്നും പൃഥ്വിരാജ്‌ വ്യക്തമാക്കി.