Breaking News

Trending right now:
Description
 
Jun 29, 2018

ഭരണം നാലുവര്‍ഷം; മോദിയുടെ വിദേശയാത്രാ ചെലവ്‌ 355 കോടി

image നരേന്ദ്രമോദി പ്രധാനമന്ത്രിയായി നാലുവര്‍ഷം പിന്നിടുമ്പോള്‍ വിദേശയാത്രയ്‌ക്കായി മാത്രം ഇതുവരെ ചെലവഴിച്ചത്‌ 355 കോടി രൂപ. 41 യാത്രകളിലായി 52 രാജ്യങ്ങള്‍ പ്രധാനമന്ത്രി ഇതുവരെ സന്ദര്‍ശിച്ചുകഴിഞ്ഞു. യാത്രാദിവസം മാത്രം കണക്കാക്കുകള്‍ അഞ്ചരമാസത്തോളം അദ്ദേഹം വിദേശത്തായിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ ഭീമപ്പ ഗദാദിന്‌ പ്രധാനമന്ത്രിയുടെ ഓഫിസ്‌ നല്‍കിയ മറുപടിയിലാണ്‌ പ്രധാനമന്ത്രിയുടെ യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചത്‌. ഫ്രാന്‍സ്‌, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക്‌ നടത്തിയ യാത്രയാണ്‌ ഏറ്റവും ചെലവേറിയത്‌. 2015 ഏപ്രില്‍ ഒമ്പത്‌ മുതല്‍ 15 വരെയായിരുന്നു ഈ യാത്ര. ഒമ്പത്‌ ദിവസത്തെ ഈ യാത്രയ്‌ക്ക്‌ ചെലവായത്‌ 31.25 കോടി രൂപയാണ്‌. പ്രധാനമന്ത്രിയായ ശേഷം മോദി നടത്തിയ ആദ്യയാത്ര ഭൂട്ടാനിലേക്കാണ്‌. ഇതാണ്‌ ഏറ്റവും ചെലവ്‌ കുറഞ്ഞയാത്ര. 2.45 കോടിരൂപ ഇതിനു ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍ മാത്രമേ പ്രധാനമന്ത്രിയുടെ ഓഫിസ്‌ നല്‍കിയിട്ടുള്ളൂ. എന്നാല്‍, രാജ്യത്തിനകത്തു നടത്തിയ യാത്രയുടെ ചെലവ്‌ ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്നു ഭീമപ്പ ഗദാദിന്‍ വ്യക്തമാക്കി.