Breaking News

Trending right now:
Description
 
Jun 29, 2018

സ്വിസ്‌ ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്‌ 50 ശതമാനം വര്‍ധന

image കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പോരാട്ടം തുടരുമ്പോള്‍ സ്വിസ്‌ ബാങ്കില്‍ ഇന്ത്യാക്കാരുടെ നിക്ഷേപത്തിന്‌ 50 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന ഏഴായിരം കോടിയിലെത്തി. സ്വിസ്‌ നാഷണല്‍ ബാങ്ക്‌ വ്യാഴാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. മൊത്തം നിക്ഷേപം മൂന്നുശതമാനം മാത്രം വര്‍ധിച്ചപ്പോഴാണ്‌ ഇന്ത്യാക്കാരുടെ നിക്ഷേപത്തില്‍ ഇത്രയും കുതിച്ചുകയറ്റമെന്നു 2017ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കള്ളപ്പണം കണ്ടെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇന്ത്യ ധാരണ ഉണ്ടാക്കിയശേഷമാണ്‌ ഈ വര്‍ധനയെന്നതാണ്‌ ഏറ്റവും വിചിത്രം. 2016-ല്‍ നിക്ഷേപം മുന്‍വര്‍ഷത്തേതിലും 45 ശതമാനം കുറഞ്ഞ്‌ 4500 കോടി രൂപയിലെത്തിയിരുന്നു. സ്വിസ്‌ ബാങ്ക്‌ ഇടപാടു പരസ്യമാക്കാന്‍ തീരുമാനിച്ചശേഷമുള്ള ഏറ്റവുംകുറഞ്ഞ നിക്ഷേപമായിരുന്നു ഇത്‌. എന്നാല്‍ 2017ല്‍ എത്തിയപ്പോള്‍ ഇത്‌ 7000 കോടിയായി വര്‍ധിക്കുകയായിരുന്നു. സ്വിസ്‌ ബാങ്ക്‌ അടക്കമുള്ള വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. നോട്ട്‌നിരോധനം, ജിഎസ്‌ടി എന്നീ വിപ്ലവകരമായ നടപടികളിലൂടെ ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണനിക്ഷേപം കുത്തനെ കുറഞ്ഞുവെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രചരണം മുറയ്‌ക്കു നടക്കുമ്പോഴാണ്‌ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌.