Breaking News

Trending right now:
Description
 
Jun 29, 2018

അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവയ്‌പ്‌: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

image അമേരിക്കയിലെ മേരിലാന്‍ഡില്‍ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ അതിക്രമിച്ചുകയറിയ ആള്‍ നടത്തിയ വെടിവയ്‌പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ അനാപൊളിസില്‍ ഗസറ്റ്‌ എന്ന മാധ്യമസ്ഥാപത്തിലാണ്‌ ആക്രമണം നടന്നത്‌. ആക്രമണത്തില്‍ നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്‌. തോക്കുമായി ന്യൂസ്‌ റൂമിലെത്തിയ ഇയാള്‍ ജീവനക്കാര്‍ക്ക്‌ നേരെ തുടരെ നിറയൊഴിക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതില്‍ തകര്‍ത്താണ്‌ അക്രമി അകത്തുകടന്നത്‌. സംഭവസമയത്ത്‌ 170 പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവിടേയ്‌ക്ക്‌ വരുന്നതിന്‌ പൊതുജനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട്‌ സംസ്ഥാനപാതകളും അധികൃതര്‍ അടച്ചു. മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം ഒഴിപ്പിച്ച്‌ ജീവനക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ പൊലീസ്‌ മാറ്റി. ആക്രമണം നടത്തിയ ആളും മാധ്യമവും തമ്മില്‍ കേസുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.