Breaking News

Trending right now:
Description
 
Jun 28, 2018

ഓസ്‌ട്രേലിയന്‍ സംഗീതത്തിന്‌ കൊച്ചി വേദിയാകുന്നു

image ലോകപ്രശസ്‌ത ഓസ്‌ട്രേലിയന്‍ വേള്‍ഡ്‌ ഓര്‍ക്കസ്‌ട്രയുടെ സംഗീതവിരുന്നതിന്‌ കൊച്ചി ആദ്യമായി വേദിയാകുന്നു. സെപ്‌റ്റംബര്‍ 25നു വൈകിട്ട്‌ 7.30ന്‌ കൊച്ചി ലുലു ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിലാണ്‌ സംഗീതവിരുന്ന്‌ നടത്തുക. പ്രശസ്‌തരായ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതസംഘം കേരളത്തില്‍ എത്തുന്നത്‌ ഇതാദ്യമാണ്‌. ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടറും ചീഫ്‌ കണ്ടക്ടറുമായ അലക്‌സാണ്ടര്‍ ബ്രിഗറിന്റെ നേതൃത്വത്തിലുള്ള 52 സംഗീതജ്ഞരാണ്‌ സംഘത്തിലുള്ളത്‌. ലോകപ്രശസ്‌ത വയലിനിസ്റ്റും ഫെസ്റ്റിവല്‍ സ്‌ട്രിങ്‌സ്‌ ലുസേണ്‍ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടറുമായ ഡാനിയേര്‍ റോഡ്‌സിന്റെ പ്രകടനമാണ്‌ മുഖ്യസവിശേഷത. പാരീസില്‍നിന്നുള്ള പ്രമുഖ ഗായിക കാരോലിന്‍ മെന്‍ഗും അതിഥിയായി എത്തുന്നുണ്ട്‌. തിരുവല്ലയിലെ സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി ഇംപ്രസാരിയോ ഇവെന്റ്‌സ്‌ ആണ്‌ സംഘടിപ്പിക്കുന്നത്‌. ഓര്‍ക്കസ്‌ട്രയുടെ വിദ്യാഭ്യാസ സംഘം തിരുവല്ലയിലെ സെന്ററിലെത്തി വിദ്യാര്‍ഥികളുമായി സംവദിക്കുകയും സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്യും. കൊച്ചിക്കു പുറമേ മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സംഘം സംഗീതവിരുന്ന്‌ അവതരിപ്പിക്കും.