Breaking News

Trending right now:
Description
 
Jun 28, 2018

തൃശൂരില്‍ 30 കോടിയുടെ ചിട്ടിക്കമ്പനി തട്ടിപ്പ്‌: മുഖ്യപ്രതി പിടിയില്‍

image തൃശൂരില്‍ 30 കോടിയുടെ ട്രേഡ്‌ ലിങ്ക്‌ തട്ടിപ്പു കേസിലെ മുഖ്യപ്രതി പൂങ്കുന്നം ഗൗതം അപ്പാര്‍ട്ടുമെന്റ്‌സില്‍ കുറുവത്തു മനോജിനെ (സെന്‍സായ്‌ മനോജ്‌-54) ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റു ചെയ്‌തു. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍പരിധിയിലായി 30 കോടി രൂപയുടെ തട്ടിപ്പുനടത്തി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ സജീവന്‍, തോമസ്‌ എന്നിവരെ നേരത്തെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ട്രേഡ്‌ ലിങ്ക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ ചിട്ടിക്കമ്പനി ശാഖകള്‍ തുറന്നശേഷം നിക്ഷേപങ്ങള്‍ സ്വീകരിച്ചു മുങ്ങിയെന്നാണ്‌ കേസ്‌. പൊതുജനങ്ങളില്‍നിന്ന്‌ ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌തായിരുന്നു നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്‌. മുംബൈ, പൂനെ, ബറോഡ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്‌. ഗാന്ധിനഗറിലെ ജൈന ആശ്രമത്തില്‍ അന്വേഷണസംഘത്തിന്റെ തിരച്ചിലിലാണ്‌ സന്യാസിവേഷത്തില്‍ കഴിഞ്ഞിരുന്ന മനോജിനെ കണ്ടെത്തി അറസ്‌റ്റു ചെയ്‌തത്‌.