Breaking News

Trending right now:
Description
 
Jun 28, 2018

മുളക്കുഴയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്‌ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍

image എംസി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ കെഎസ്‌ഇബി ഓഫിസിനു സമീപം കെഎസ്‌ആര്‍ടിസി ബസും പിക്കപ്‌ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്‌ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍. സഹോദരങ്ങളായ ആലപ്പുഴ സീവ്യൂ വാര്‍ഡ്‌ പുതുവല്‍ പുരയിടത്തില്‍ സജീവ്‌ (37), ബാബു (41), ഇവരുടെ ബന്ധുക്കളായ പള്ളിപ്പുരയിടത്തില്‍ ബാബു കോയ (44), ആസാദ്‌ (47) എന്നിവരാണ്‌ മരിച്ചത്‌. ഖലാസി ജോലിക്കാരാണ്‌ ഇവര്‍. ഖലാസി ജോലികള്‍ക്ക്‌ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ്‌ ബസിലേക്ക്‌ ഇടിച്ചുകയറി ബസ്‌ യാത്രികരായ ആറുപേര്‍ക്കും പരുക്കുണ്ട്‌. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണ്‌ പൊലീസ്‌ സംശയം. ഇടിയുടെ അഘാതത്തില്‍ ബസിന്റെ അടിയിലുടക്കിയ വാനിന്റെ കാബിന്‍ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന്‌ വെട്ടിപ്പൊളിച്ചാണ്‌ മൂന്നുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.