Breaking News

Trending right now:
Description
 
Jun 28, 2018

ജീന്‍സ്‌ അശ്ലീലവസ്‌ത്രം; ഓഫിസില്‍ ധരിക്കരുതെന്ന്‌ രാജസ്ഥാന്‍ തൊഴില്‍വകുപ്പ്‌

image അശ്ലീലവസ്‌ത്രമായ ജീന്‍സും ടീഷര്‍ട്ടും ഓഫീസില്‍ ധരിക്കരുതെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ രാജസ്ഥാന്‍ തൊഴില്‍വകുപ്പ്‌ പുറത്തിറക്കി. ഈ വസ്‌ത്രം മാന്യതയ്‌ക്കു നിരക്കാത്തതാണെന്നാണ്‌ തൊഴില്‍വകുപ്പിന്റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ 21നാണ്‌ തൊഴില്‍വകുപ്പ്‌ കമ്മീഷണര്‍ ഗിരിരാജ്‌ സിങ്‌ ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. ചില ഓഫിസര്‍മാരും ജീവനക്കാരും ജോലിസ്ഥലത്തു വരുമ്പോള്‍ ജീന്‍സും ടീഷര്‍ട്ടും പോലുള്ള അശ്ലീല വസ്‌ത്രങ്ങള്‍ ധരിച്ചുവരുന്നത്‌ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. ഓഫിസിന്റെ മാന്യത സംരക്ഷിക്കാന്‍ സഭ്യമായ വസ്‌ത്രങ്ങളായ പാന്റ്‌സ്‌, ഷര്‍ട്ട്‌ എന്നിവവേണം ഓഫിസിലെത്തുമ്പോള്‍ ധരിക്കേണ്ടതെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിവാദ സര്‍ക്കുലറിനെതിരെ രാജസ്ഥാന്‍ എംപ്ലോയിസ്‌ ഫെഡറേഷന്‍ രംഗത്തെത്തി.