Breaking News

Trending right now:
Description
 
Jun 28, 2018

ചീഫ്‌ സെക്രട്ടറിയായി ടോം ജോസിനെ നിയമിച്ചു

image സംസ്ഥാനത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയായി ടോം ജോസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷനല്‍ ചീഫ്‌ സെക്രട്ടറിയായിരുന്നു അദ്ദേഹം. ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി 30ന്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം. ഇതേദിവസംതന്നെ കേരളത്തിന്റെ 45-ാമത്തെ ചീഫ്‌ സെക്രട്ടറിയായി ടോം ജോസ്‌ ചുമതലയേല്‍ക്കും. 2020 മേയ്‌ 31വരെ സര്‍വീസുണ്ട്‌. ടോം ജോസ്‌ ഇപ്പോള്‍ ജലവിഭവം, തൊഴില്‍, എക്‌സൈസ്‌ വകുപ്പുകളുടെ അഡീഷനല്‍ ചീഫ്‌ സെക്രട്ടറിയാണ്‌. പാലാ സ്വദേശിയാണ്‌ ഇദ്ദേഹം. 1984 ബാച്ച്‌ ഐഎഎസുകാരനായ ടോം ജോസ്‌ തൃശൂരില്‍ സബ്‌ കലക്ടറായാണ്‌ ഔദ്യോകിക തുടക്കം. പത്തനംതിട്ട ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചു. 1999-2004 കാലഘട്ടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയറിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം വ്യോമസുരക്ഷ, ആയുദസമ്പാദനം തുടങ്ങിയവ കൈകാര്യം ചെയ്‌തു. ഇതിനോടകം രാജ്യാന്തര തലങ്ങളില്‍ പല സുപ്രധാന പദവികളും ടോം ജോസ്‌ വഹിച്ചിട്ടുണ്ട്‌. ടോം ജോസിനെക്കാള്‍ സീനിയറായ ഡോ.എ.കെ.ദുബെ, അരുണ സുന്ദരരാജന്‍, ആനന്ദ്‌കുമാര്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്‌. ഇവര്‍ കേരളത്തിലേക്ക്‌ വരാന്‍ താല്‍പര്യം കാണിക്കാതിരുന്നതോടെയാണ്‌ ടോം ജോസിനെ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചത്‌.