Breaking News

Trending right now:
Description
 
Jun 28, 2018

കോണ്‍ഗ്രസ്‌ പിന്തുണ; രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം തൃണമൂലിന്‌

image രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കു സ്വന്തം സ്ഥാനാര്‍ഥിയെ ഒഴിവാക്കി തൃണമൂലിനെ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം. ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഉപാധ്യക്ഷസ്ഥാനം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയാറായിരിക്കുന്നത്‌. ഉപാധ്യക്ഷ സ്ഥാനത്തേക്ക്‌ തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റോയിക്കാണ്‌ സാധ്യത. ഇദ്ദേഹത്തെ പിന്തുണയ്‌ക്കാനാണ്‌ കോണ്‍ഗ്രസിന്റെ ധാരണ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെയും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു ഉറപ്പായതോടെ മത്സരമുണ്ടാകും. 2012 മുതല്‍ ഉപാധ്യക്ഷനായിരുന്ന കോണ്‍ഗ്രസിലെ പി.ജെ.കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ്‌ മത്സരംവേണ്ടിവരുന്നത്‌. ജൂലൈ 18നു തുടങ്ങുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസം തിരഞ്ഞെടുപ്പു നടക്കാനാണ്‌ സാധ്യത. ഇപ്പോള്‍ ഭരണകക്ഷിയേക്കാള്‍ പ്രതിപക്ഷത്തിനാണ്‌ രാജ്യസഭയില്‍ മേല്‍ക്കൈ. രാജ്യസഭയില്‍ 50 അംഗങ്ങളുള്ള കോണ്‍ഗ്രസിന്‌ ഉപാധ്യക്ഷ പദവി അവകാശവാദം ഉന്നയിക്കാമെങ്കിലും പ്രതിപക്ഷ ഐക്യത്തിനു വിട്ടുവീഴ്‌ചയ്‌ക്കു തയാറാകണമെന്നാണ്‌ പാര്‍ട്ടിക്കുള്ളിലെ വികാരം. തൃണമൂലിനെ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ ബിജെപി ഇതരകക്ഷികളും ഒപ്പം നില്‍ക്കും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടെ അഭിപ്രായം തേടിയശേഷമാവും കോണ്‍ഗ്രസ്‌ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.