Breaking News

Trending right now:
Description
 
Jun 27, 2018

പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ ഇനി മൊബൈല്‍ ആപ്‌

image പാസ്‌പോര്‍ട്ട്‌ അപേക്ഷയ്‌ക്കുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മൊബൈല്‍ ആപ്‌ പുറത്തിറക്കി. പാസ്‌പോര്‍ട്ട്‌ സേവാ എന്ന പേരിലുള്ള പുതി ആപ്ലിക്കേഷനിലൂടെ രാജ്യത്ത്‌ എവിടെനിന്നും പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കാം. എവിടെ അപേക്ഷിച്ചാലും വിലാസം തെളിയിക്കുന്ന രേഖ ഹാജരാക്കണം. ഈ വിലാസത്തിലാണ്‌ പാസ്‌ പോര്‍ട്ട്‌ എത്തുക. കേസ്‌ ഇല്ലെങ്കില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചു മാത്രമേ പൊലീസ്‌ പരിശോധന ഉണ്ടാകൂ. മുമ്പ്‌ ഇതിനുപുറമേ വ്യക്തിവിവരങ്ങളും വിലാസം തുടങ്ങിയവ അന്വേഷിച്ചിരുന്നു. ആപ്പിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ പൊലീസ്‌ പരിശോധന നടക്കും. പൊലീസ്‌ പരിശോധ പൂര്‍ത്തിയായാല്‍ മേല്‍വിലാസപ്രകാരം പാസ്‌പോര്‍ട്ട്‌ അയച്ചുനല്‍കും. വിവാഹിതര്‍ പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടതില്ല. ആപ്ലിക്കേഷനിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ തത്സ്‌ഥിതി, ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്‌, പാസ്‌പോര്‍ട്ട്‌ ഓഫിസില്‍ എത്താനുള്ള തീയതി തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും.