Breaking News

Trending right now:
Description
 
Jun 27, 2018

ദിലീപിന്റെ തിരിച്ചുവരവ്‌: അമ്മയില്‍നിന്ന്‌ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചു

image നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനു പിന്നാലെ റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്‌, രമ്യ നമ്പീശന്‍ എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജിവച്ചു. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്‌ ബുക്ക്‌ പേജിലൂടെയാണ്‌ നടിമാര്‍ രാജി പ്രഖ്യാപനം നടത്തിയത്‌. അമ്മ എന്ന സംഘടനയില്‍നിന്നു ഞാന്‍ രാജിവയ്‌ക്കുകയാണെന്നു പറഞ്ഞാണ്‌ ആക്രമിക്കപ്പെട്ട നടി തന്റെഭാഗം വിശദീകരിക്കുന്നത്‌. തനിക്ക്‌ നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ അമ്മയിലേക്ക്‌ തിരിച്ചെടുത്തതുകൊണ്ടല്ല ഈ തീരുമാനമെന്നും കുറിപ്പില്‍ പറയുന്നു. ഇതിനുമുമ്പ്‌ ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന്‌ പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തില്ലെന്നും വ്യക്തമാക്കിയ നടി, ഇത്രയും മോശപ്പെട്ട ഒരു അനുഭവം ഉണ്ടായപ്പോള്‍ താന്‍കൂടി അംഗമായ സംഘടന കുറ്റാരോപിതനായ ആളെ സംരക്ഷിക്കാനാണ്‌ കൂടുതല്‍ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. ഇനിയും ഈ സംഘടനയുടെ അംഗമായി തുടരുന്നതില്‍ അര്‍ഥമില്ലെന്നു മനസിലാക്കിയാണ്‌ രാജിവയ്‌ക്കുന്നതെന്നു പറഞ്ഞാണ്‌ നടി കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. നടിയുടെ പോസ്‌റ്റിന്‌ താഴെയാണ്‌ മറ്റു മൂന്നുപേരും തങ്ങളുടെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്‌.