Breaking News

Trending right now:
Description
 
Jun 27, 2018

മത്സ്യങ്ങളില്‍ ഫോര്‍മലിന്‍: പരിശോധന ശക്തമാക്കുമെന്ന്‌ മന്ത്രി

image ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ചെക്‌ പോസ്റ്റുകള്‍ക്കു പുറമേ മത്സ്യച്ചന്തകളിലും പരിശോധന കര്‍ശനമാക്കും. മത്സ്യത്തിലെ മായം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി മൂന്നുരൂപ വിലയ്‌ക്ക്‌ വിപണിയില്‍ എത്തിക്കുന്ന പേപ്പര്‍ സ്‌ട്രിപ്പ്‌ ഉപയോഗിച്ച്‌ പ്രാഥമിക പരിശോധന നടത്തുമ്പോള്‍ ഫോര്‍മലിന്‍ കണ്ടെത്തിയാല്‍ ഉടന്‍ കേസെടുക്കും. സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയുടെ ലാബിലെ വിദഗ്‌ധ പരിശോധനയിലും ഇതു തെളിഞ്ഞാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടിക്കു വിധേയമാകേണ്ടിവരും. പല വാഹനങ്ങളിലും എവിടെനിന്നാണ്‌ മത്സ്യം കൊണ്ടുവരുന്നതെന്നു രേഖകള്‍ ഉണ്ടാകില്ല. ഇങ്ങനെ കണ്ടെത്തിയാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെയാവും കേസ്‌ എടുക്കും. പരിശോധനയ്‌ക്ക്‌ പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.