Breaking News

Trending right now:
Description
 
Jun 27, 2018

ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാലു മരണം

image ചെങ്ങന്നൂരില്‍നിന്നു ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയ്‌ക്കു പോവുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്‌ പിക്കപ്‌ വാനും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരുക്ക്‌. രാവിലെ 6.10ന്‌ മുളക്കുഴ കെഎസ്‌ഇബി ഓഫിസിനു സമീപമായിരുന്നു അപകടം. പിക്കപ്‌ വാനില്‍ ഉണ്ടായിരുന്നവരാണ്‌ മരിച്ചത്‌. ഇവര്‍ ആലപ്പുഴ സ്വദേശികളാണ്‌. പരുക്കേറ്റ കെഎസ്‌ആര്‍ടിസി ബസ്‌ യാത്രക്കാരായ അഞ്ചുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തില്‍ പിക്കപ്‌ വാന്‍ പൂര്‍ണമായും തകര്‍ന്നു. ചെങ്ങന്നൂര്‍ ഭാഗത്തേക്കു വരുകയായിരുന്നു പിക്കപ്‌ വാന്‍. അപകടത്തെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. പൊലീസ്‌ സ്ഥലത്ത്‌ എത്തിയിരുന്നു.