Breaking News

Trending right now:
Description
 
Jun 27, 2018

സ്‌ത്രീകള്‍ക്ക്‌ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യ

image സ്‌ത്രീകള്‍ക്ക്‌ ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്നു തോംസണ്‍ റോയിട്ടേഴ്‌സ്‌ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. സ്‌ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോകത്തെ 550 വിദഗ്‌ധരെ കണ്ടെത്തി അവരുടെ അഭിപ്രായം തേടിയാണ്‌ സര്‍വേ പൂര്‍ത്തികരിച്ചത്‌. ലൈംഗിക പീഡനങ്ങള്‍ക്കുള്ള സാധ്യതയാണ്‌ ഇന്ത്യയെ ഏറ്റവും അപകടംപിടിച്ച രാജ്യമാക്കി മാറ്റുന്നതെന്നാണ്‌ സര്‍വേ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഓരോ മണിക്കൂറും നാലു മാനഭംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. 2007-2016 കാലഘട്ടത്തില്‍ ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 83 ശതമാനം വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇന്ത്യയെ കൂടാതെ അഫ്‌ഗാനിസ്ഥാന്‍, സിറിയ, സൊമാലിയ, സൗദി അറേബ്യ, പാക്കിസ്ഥാന്‍, കോംഗോ, യെമന്‍, നൈജീരിയ, യുഎസ്‌ എന്നീ രാജ്യങ്ങളും യഥാക്രമം സ്‌ത്രീകള്‍ക്ക്‌ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വരും. സ്‌ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക്‌ ഇരയാകാന്‍ കൂടുതല്‍ സാധ്യതയുള്ള മൂന്നാമത്തെ രാജ്യം യുഎസ്‌ ആണെന്നു സര്‍വേ പറയുന്നു.