Breaking News

Trending right now:
Description
 
Jun 27, 2018

ദാസ്യപ്പണി വേണ്ടന്ന്‌ പൊലീസിനോട്‌ മുഖ്യമന്ത്രി

image പൊലീസ്‌ സേനയില്‍ വര്‍ക്കിങ്‌ അറേജ്‌മെന്റ്‌ എന്ന പേരില്‍ നടന്നുവരുന്ന ദാസ്യപ്പണി അനുവദിക്കുകയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌പി മുതല്‍ ഡിജിപിവരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലാണ്‌ മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയത്‌. അടിക്കടിയുള്ള പൊലീസിന്റെ വീഴ്‌ചകളും ഉന്നത ഉദ്യോഗസ്ഥരുടെ ദാസ്യപ്പണികളും പൊലീസ്‌ സേനയ്‌ക്കാകെ കളങ്കമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ മുഖ്യമന്ത്രി യോഗം വിളിച്ചത്‌. ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്കും ഔദ്യോഗിക ജോലികള്‍ക്കും പൊലീസുകാരെ നിയോഗിക്കുന്നതിന്‌ പ്രത്യേകമായി ബറ്റാലിയന്‍ രൂപീകരിക്കണമെന്നു ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലീസിന്റെ ദാസ്യപ്പണി സര്‍ക്കാരിനെ പ്രതിച്ഛായയെ തന്നെ ബാധിച്ചു. സ്റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനു എസ്‌പിമാര്‍ക്ക്‌ വീഴ്‌ചപറ്റി. ജനങ്ങളോടു മാന്യമായി പെരുമാറാനാണ്‌ പഠിക്കേണ്ടത്‌. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയും വേണം-മുഖ്യമന്ത്രി വ്യക്തമാക്കി.