Breaking News

Trending right now:
Description
 
Jun 27, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭീഷണി കൂടി; സുരക്ഷ വര്‍ധിപ്പിച്ചു

image പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ജീവന്‌ ഭീഷണി ഉയര്‍ന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ സുരക്ഷ വര്‍ധിപ്പിച്ചു. മോദിക്കു നക്‌സല്‍ വിഭാഗങ്ങളുടെ ഭീഷണിയുണ്ടെന്നു ഏതാനും ദിവസങ്ങള്‍മുമ്പ്‌ വിവരം നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെ വധിക്കാന്‍ പദ്ധതിയുടുന്നുവെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആഭ്യന്തര മന്ത്രാലയവും ദേശീയ സുരക്ഷാ കൗണ്‍സിലും പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സെഡ്‌ പ്ലസ്‌ സുരക്ഷയാണ്‌ നിലവില്‍ നല്‍കുന്നത്‌. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്‌ കമാന്‍ഡോകളായ എസ്‌പിജിയാണ്‌ സുരക്ഷയൊരുക്കുക. 55 പേരടങ്ങുന്ന സംഘത്തെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌. മോദിയുടെ റോഡ്‌ ഷോകള്‍ മുന്‍കൂട്ടി പുറത്തുവിടുന്നത്‌ സുരക്ഷയ്‌ക്ക്‌ ഭീഷണി ഉയര്‍ത്തുന്നതാണെന്നു സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. റോഡ്‌ഷോകളും മറ്റും വെട്ടിച്ചുരുക്കുന്നതിനും നിര്‍ദേശമുണ്ട്‌. വ്യക്തമായ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാതെ ആരും പ്രധാനമന്ത്രിയുടെ അരികില്‍ എത്തരുത്‌. മന്ത്രിമാരും ഉദ്യോഗസ്ഥരുംകൂടി ഈ പരിശോധനകള്‍ക്കു വിധേയമാകണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രിമാര്‍പോലും മോദിയുടെ അടുത്തെത്തുന്നത്‌ വിദഗ്‌ധ ശാരീരിക പരിശോധന കഴിഞ്ഞായിരിക്കണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.