Breaking News

Trending right now:
Description
 
Jun 26, 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ യോഗിയും വേദാന്തിയും

image അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കിയതിനു പിന്നാലെ അയോധ്യയായിലെ നേതാവ്‌ രാം വിലാസിയും ഇ്‌ക്കാര്യം ഉറപ്പിപ്പിച്ചുപറഞ്ഞു. അയോധ്യയില്‍ സ്വാമിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു യോഗിയും വേദാന്തിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. മുമ്പും ക്ഷേത്രം നിര്‍മിക്കുമെന്നു യോഗി പറഞ്ഞിരുന്നു. രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കാന്‍ കഴിയും. സന്യാസ സമൂഹത്തിന്റെയിടയിലെങ്കിലും ഇക്കാര്യത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹന്ത്‌ നൃത്യ ഗോപാല്‍ ദാസിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ്‌ യോഗി അയോധ്യയിലെത്തിയത്‌. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നു വേദാന്തി വ്യക്തമാക്കി. കോടതി ഉത്തരവിനു കാത്തുനില്‍ക്കില്ല. നിര്‍മാണത്തിന്‌ കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്‌. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്‌. ജനങ്ങള്‍ക്ക്‌ കൊടുത്ത വാക്കാണ്‌ അവിടെ ക്ഷേത്രം ഉയരുമെന്നത്‌. അതു നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു. ഇന്ന്‌ പ്രവീണ്‍ തൊഗാഡിയും അയോധ്യയില്‍ എത്തുന്നുണ്ട്‌. എത്രയും വേഗം ക്ഷേത്രനിര്‍മാണം ആരംഭിക്കണമെന്നു ആവശ്യപ്പെട്ടാണ്‌ തൊഗാഡിയയുടെ സന്ദര്‍ശനം.