Breaking News

Trending right now:
Description
 
Jun 26, 2018

വിമാനയാത്രക്കിടെ മസ്‌തിഷ്‌കാഘാതമുണ്ടായ നടന്‍ ക്യാപ്‌റ്റന്‍ രാജു ആശുപത്രിയില്‍

image കൊച്ചിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയില്‍ നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ മസ്‌തിഷ്‌കാഘാതം (സ്‌ട്രോക്‌) ഉണ്ടായതിനെ തുടര്‍ന്ന്‌ വിമാനം അടിയന്തരമായി മസ്‌കത്തില്‍ ഇറക്കി ചികിത്സനല്‍കി. വിമാനത്തിനുള്ളില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. കിംസ്‌ ഒമാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാപ്‌റ്റന്‍ രാജുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിന്റെ വലതുഭാഗത്ത്‌ തളര്‍ച്ചയും സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടും ഇപ്പോഴുണ്ട്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ 4.20നു ഇത്തിഹാദ്‌ വിമാനത്തില്‍ യാത്രചെയ്‌ത ക്യാപ്‌റ്റന്‍ രാജുവിനൊപ്പം ഭാര്യയും മകനുമുണ്ടായിരുന്നു.