Breaking News

Trending right now:
Description
 
Jun 26, 2018

മദ്യംവാങ്ങാന്‍ പ്രായപരിധി 23 ആക്കി

image മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തി. ഇക്കാര്യം വ്യവസ്ഥ ചെയ്യുന്ന കേരളാ അബ്‌കാരി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നേരത്തെ 21 വയസായിരുന്നു പ്രായപരിധി. കള്ളില്‍ സ്റ്റാര്‍ച്ച്‌ കലര്‍ത്തി വില്‍ക്കുന്നത്‌ അബ്‌കാരിആക്ട്‌ പ്രകാരം അഞ്ചുവര്‍ഷം വരെ ശിക്ഷയും 50000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഈ ശിക്ഷ ലഘൂകരിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പുതിയ ഭേദഗതിപ്രകാരം കള്ളില്‍ സ്റ്റാര്‍ച്ച്‌ കലര്‍ത്തി പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴ ഒടുക്കിയാല്‍ മതി. ശിക്ഷ അഞ്ചുവര്‍ഷത്തില്‍നിന്നു ആറുമാസമാക്കി കുറയ്‌ക്കുകയും ചെയ്‌തു.