Breaking News

Trending right now:
Description
 
Jun 26, 2018

ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട്‌ ഉപമിച്ച്‌ ജയ്‌റ്റ്‌ലി

image മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട്‌ ഉപമിച്ച്‌ കേന്ദ്രധനമന്ത്രി അരുണ്‍ജയ്‌റ്റ്‌ലി രംഗത്ത്‌. അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ദിരാഗാന്ധിയെ ജയ്‌റ്റ്‌ലി ഹിറ്റ്‌ലറോട്‌ ഉപമിച്ചു പ്രസംഗിച്ചത്‌. ഇന്ത്യയെ ഒരു കുടുംബാധിപത്യ രാജ്യമാക്കി മാറ്റിക്കൊണ്ടാണ്‌ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതെന്നു അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തന്റെ ബ്ലോഗ്‌ പോസ്‌റ്റിന്റെ രണ്ടാംഭാഗത്തില്‍ കുറ്റപ്പെടുത്തി.ഇന്ദിരാഗാന്ധിയും ഹിറ്റ്‌ലറും ഭരണഘടന റദ്ദാക്കുകയായിരുന്നില്ലെന്നും റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ച്‌ ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റുകയായിരുന്നുവെന്നും ജയ്‌റ്റ്‌ലി ആരോപിച്ചു. അതേസമയം, ജയ്‌റ്റ്‌ലിയുടെ ബ്ലോഗില്‍ വിദ്വേഷത്തിന്റെ വാക്കുകളാണ്‌ ഉള്ളതെന്നു കോണ്‍ഗ്രസ്‌ വിമര്‍ശിച്ചു.