Breaking News

Trending right now:
Description
 
Jun 26, 2018

റേഷന്‍കാര്‍ഡ്‌: ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ 16 മുതല്‍

image റേഷന്‍ ഉപഭോക്താക്കള്‍ക്ക്‌ പുതിയ റേഷന്‍ കാര്‍ഡിന്‌ ജൂലൈ 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യം. പുതിയ കാര്‍ഡ്‌, നിലവിലുള്ള കാര്‍ഡുകളിലെ തിരുത്തല്‍, മറ്റിടങ്ങളിലേക്കു മാറ്റല്‍, വേണ്ടന്നുവയ്‌ക്കല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാനാകും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിലാണ്‌ ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കിയിട്ടുള്ളത്‌. സ്വയം അപേക്ഷിക്കുന്നവര്‍ ഫീസ്‌ നല്‍കേണ്ടതില്ല. അല്ലാത്തവര്‍ക്ക്‌ അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ സേവനം വിനിയോഗിക്കാം. റേഷന്‍ കാര്‍ഡുള്ളവര്‍ മറ്റു താലൂക്കുകളില്‍നിന്നു നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും അതാത്‌ ഓഫിസുകളില്‍ നേരിട്ടു ഹാജരാക്കേണ്ട സാഹചര്യം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഉപഭോക്താക്കള്‍ക്ക്‌ അവരവരുടെ റേഷന്‍ കാര്‍ഡുകള്‍ സ്വന്തമായി പ്രിന്റ്‌ എടുക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇപ്രകാരം ലഭിക്കുന്ന ഇലക്ട്രോണിക്‌ റേഷന്‍കാര്‍ഡുകള്‍ ഉപയോഗിച്ച്‌ റേഷന്‍ വാങ്ങുന്നതിന്‌ സാധിക്കും. ആധാര്‍നമ്പരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഓണ്‍ലൈനായി റേഷന്‍കാര്‍ഡ്‌ ലഭ്യമാകും. അപേക്ഷിച്ചാല്‍ രണ്ടുദിവസത്തിനകം ലഭിക്കുംവിധമുള്ള സംവിധാനമാണ്‌ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്റര്‍ തയാറാക്കിയിട്ടുള്ളത്‌.