Breaking News

Trending right now:
Description
 
Jun 25, 2018

ഇടുക്കിയില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍ ആരംഭിച്ചു

image മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, ജില്ലയിലെ പട്ടയ നടപടികള്‍ ഊര്‍ജിതമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇടുക്കിയിലെ പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം ഇടുക്കി എന്നീ നിയോജകമണ്ഡലങ്ങളിലാണ്‌ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഹര്‍ത്താല്‍തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും പ്രകടനം ഒഴികെ മറ്റു അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കച്ചവടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്‌. പാല്‍, പത്രം, വിവാഹം, മെഡിക്കല്‍ഷോപ്പുകള്‍, പരീക്ഷ, വിവിധ തീര്‍ഥാടനങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌. തൊടുപുഴ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ ഇല്ല.