Breaking News

Trending right now:
Description
 
Jun 25, 2018

കോട്ടയത്ത്‌ മധ്യവയസ്‌കന്റെ മൃതദേഹം പോസ്‌റ്റില്‍ കെട്ടിവച്ചനിലയില്‍

image കോട്ടയം നഗരമധ്യത്തില്‍ വൈദ്യുതി പോസ്‌റ്റില്‍ കെട്ടിവച്ച നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പുലര്‍ച്ചെ തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത്‌ ആശുപത്രിക്കു മുമ്പിലാണ്‌ മൃതദേഹം കണ്ടത്‌. പോസ്‌റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടത്തെയി മൃതദേഹം ആരുടേതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചുവപ്പ്‌ ഫുള്‍കൈയ്യന്‍ ഷര്‍ട്ടും കൈലിമുണ്ടുമാണ്‌ വേഷം. വൈദ്യുതി പോസ്‌റ്റിലേക്കുചാരി മുഖം പോസ്‌റ്റില്‍ അമര്‍ന്നുനില്‍ക്കുന്നവിധമാണ്‌ കെട്ടിവച്ചിരിക്കുന്നത്‌. പൊലീസ്‌ സ്ഥലത്ത്‌ എത്തി. കൊലപാതകമാകാം എന്ന നിഗമനത്തിലാണ്‌ പൊലീസ്‌. മരിച്ചത്‌ ആരാണെന്നത്‌ ഉള്‍പ്പെടെയുള്ള അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.