Breaking News

Trending right now:
Description
 
Jun 25, 2018

പുറത്താക്കിയ ദിലീപിനെ അമ്മ തിരികെയെടുത്തു

image നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുറത്താക്കിയ ദിലീപിനെ തിരികെയെടുക്കാന്‍ താരസംഘടന അമ്മ തീരുമാനിച്ചു. ദിലീപിനെതിരെ നിലപാടെടുത്ത താരങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ബോഡിയോഗത്തിലാണ്‌ തീരുമാനം. നടി ഊര്‍മിള ഉമ്മിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. ദിലീപിനെ സംഘടനയില്‍നിന്നു ഒഴിവാക്കിയ രീതി ചട്ടങ്ങള്‍ പാലിച്ചല്ലെന്നു സാങ്കേതികമായി നിലനില്‍ക്കില്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പുറത്താക്കല്‍ പ്രഖ്യാപിച്ച മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറയാന്‍ തയാറായില്ല. സിദ്ദിഖ്‌ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിന്‌ അനുകൂലമായി രംഗത്ത്‌ എത്തി. ദിലീപിനെതിരെ നിലപാടെടുത്ത പൃഥ്വിരാജ്‌, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ ഉള്‍പ്പെടെ യോഗത്തില്‍നിന്നു വിട്ടുനിന്നു. അതേസമയം, മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍സെക്രട്ടറിയായും സ്ഥാനമേറ്റു.