Breaking News

Trending right now:
Description
 
Jun 25, 2018

തമിഴ്‌നാട്ടില്‍ കാര്‍ മരത്തിലിടിച്ചു മൂന്നു മലയാളികള്‍ മരിച്ചു

image തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഇരിങ്ങാലക്കുട ഈസ്റ്റ്‌ കൊമ്പാറ സ്വദേശി ജോണ്‍ പോള്‍ (33), പെരുമ്പാവൂര്‍ പള്ളിക്കവല ജോബി തോമസ്‌ (30), നോര്‍ത്ത്‌ ഇടപ്പള്ളി വട്ടേകുന്നം ഭാഗത്ത്‌ ഷിജു ബാലചന്ദ്രന്‍ (33) എന്നിവരാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കു പരുക്കേറ്റു. ഇവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനമല ഗണപതിപ്പാളയം ബംഗ്ലാവ്‌മേട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട്‌ ബൈക്ക്‌ യാത്രികനെ ഇടിച്ചുവീഴ്‌ത്തിയശേഷം മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊച്ചിയില്‍നിന്നു വാല്‍പാറയിലേക്ക്‌ വിനോദയാത്രയ്‌ക്കു പോയി മടങ്ങിവരുന്നതിനിടെയാണ്‌ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്‌. ബൈക്കിലുണ്ടായിരുന്ന ദമ്പതികള്‍ക്കും കുഞ്ഞിനും പരുക്കുണ്ട്‌. ഫെഡറല്‍ബാങ്ക്‌ പരിയാരം ബ്രാഞ്ച്‌ മാനേജരാണ്‌ മരിച്ച ജോണ്‍പോള്‍. അതേബാങ്കിലെ ക്ലാര്‍ക്കാണ്‌ ജോബി. ജിയോജിത്ത്‌ ജീവനക്കാരനാണ്‌ ഷിജു.