Breaking News

Trending right now:
Description
 
Jun 25, 2018

മേജറുടെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജര്‍ അറസ്റ്റില്‍

image ഡല്‍ഹി കന്റോണ്‍മെന്റ്‌ മെട്രോ സ്‌റ്റേഷനു സമീപം യുവതിയെ കഴുത്തറുത്ത്‌ കൊലപ്പൊടുത്തി ശരീരത്തിലൂടെ വാഹനംകയറ്റിയ സംഭവത്തില്‍ മേജര്‍ നിഖില്‍ ഹന്‍ഡയെ മീററ്റില്‍നിന്നു ഡല്‍ഹി പൊലീസ്‌ അറസ്റ്റു ചെയ്‌തു. മേജര്‍ അമിത്‌ ദ്വിവേദിയുടെ ഭാര്യ ഷൈല്‍ജ ത്വിവേദി (30) കൊല്ലപ്പെട്ട കേസിലാണ്‌ അറസ്റ്റ്‌. അറസ്റ്റിലായ നിഖില്‍ ഹന്‍ഡ, മജര്‍ അമിത്‌ ദ്വിവേദിയുടെ കുടുംബസുഹൃത്താണ്‌. ശനിയാഴ്‌ചയാണ്‌ ക്രൂരമായ കൊലപാതകം നടന്നത്‌. അപകടമരണമാണെന്നു വരുത്തിതീര്‍ക്കാനാണ്‌ ഷൈല്‍ജയുടെ മുഖത്തിന്റെ ഭാഗത്തുകൂടി നിഖില്‍ കാര്‍ കയറ്റിയതെന്നു പൊലീസ്‌ വ്യക്തമാക്കി. ഷൈല്‍ജയും നിഖിലുമായി രണ്ടുവര്‍ഷമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതിനുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തിനു നിഖിലിനെ പ്രേരിപ്പിച്ചതെന്നും പൊലീസ്‌ വ്യക്തമാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌.