Breaking News

Trending right now:
Description
 
Jun 25, 2018

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി; രണ്ടു മരണം

image കഴിഞ്ഞ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന പലയിടത്തും റെയില്‍, റോഡ്‌ ഗതാഗതം തടസപ്പെട്ടു. എംജി റോഡില്‍ മെട്രോ സിനിമാസിനു സമീപം മരം കടപുഴകിവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. നിര്‍ത്താതെയുള്ള മഴയില്‍ പല റോഡിലും വെള്ളം കയറി. മുംബൈ-പൂനെ എക്‌സ്‌പ്രസ്‌ വേയും വെള്ളത്തിലായി. വിമാസ സര്‍വീസുകളെയും മഴ ബാധിച്ചു. രാവിലെ മാത്രം 35 സര്‍വീസുകള്‍ വൈകി. വടക്കന്‍ മേഖലയിലാണ്‌ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്‌. ഇതിനകം 200 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ്‌ കണക്ക്‌. തിങ്കളാഴ്‌ചയും മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌. കടല്‍ക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌. തിരമാലകള്‍ നാല്‌ മീറ്റവര്‍ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്‌.