
മുഖ്യമന്ത്രി പിണറായി വിജയന്
ഡല്‍ഹിയില്‍ പോയതു കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കാനുള്ള സിപിഎം കേന്ദ്ര
കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണെന്നും ആ സമയത്ത് പ്രധാനമന്ത്രി
നരേന്ദ്രമോദിയെ കാണാന്‍ ഒരു കത്തുനല്‍കുക മാത്രമാണ് ചെയ്തതെന്നു ബിജെപി നേതാവ്
ഒ.രാജഗോപാല്‍ എംഎല്‍എ വ്യക്തമാക്കി. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്നു കുശലാന്വേഷണം
നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍
നടത്തുന്ന ആരോപണങ്ങളാണ് പിണറായിയുടേത്. സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍
പോകുന്ന കാര്യം നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിയായ ബിജെപി അറിഞ്ഞിട്ടില്ലെന്നും
അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിക്കുന്ന റേഷന്‍ വിഷയം വകുപ്പു മന്ത്രിക്കു
കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയാണ് ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി
കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണുമായിരുന്നു. മോദി സര്‍ക്കാരിനു കേരളത്തോടു
വിരോധമാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്.
പിണാറായിയുടെ മോദിവിരോധം മാത്രമാണ് പ്രസ്താവനയ്ക്കു പിന്നിലെന്നും രാജഗോപാല്‍
വ്യക്തമാക്കി.