Breaking News

Trending right now:
Description
 
Jun 25, 2018

ഗണേഷ്‌കുമാര്‍ എംഎല്‍എ മാപ്പുപറഞ്ഞു; തല്ലുകേസ്‌ ഒത്തുതീര്‍ന്നു

image കാറിന്‌ സൈഡ്‌ കൊടുത്തില്ലെന്നു ആരോപിച്ച്‌ നടുറോഡില്‍ യുവാവിനെ അമ്മയുടെ കാണ്‍കെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യംപറയുകയും ചെയ്‌തുവെന്ന പരാതി ഒത്തുതീര്‍ന്നു. പുനലൂര്‍ എന്‍എസ്‌എസ്‌ ആസ്ഥാനത്തു നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ കേസില്‍ ധാരണയായത്‌. ആര്‍.ബാലകൃഷ്‌ണപിള്ള, ഗണേഷ്‌കുമാര്‍ എംഎല്‍എ, മര്‍ദനമേറ്റ അനന്തകൃഷ്‌ണന്‍, അനന്തകൃഷ്‌ണന്റെ അമ്മ ഷീന, എന്‍എസ്‌എസ്‌ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്‌ക്കിടെ ഗണേഷ്‌കുമാര്‍ അനന്തകൃഷ്‌ണനോടും അമ്മയോടും മാപ്പുപറഞ്ഞതായാണ്‌ സൂചന. അരുതാത്തത്‌ സംഭവിച്ചുവെന്നും മാപ്പുനല്‍കണമെന്നുമാണ്‌ ഗണേഷ്‌കുമാര്‍ പറഞ്ഞത്‌. നിയമസഭയില്‍പോലും ആണയിട്ട എംഎല്‍എ കേസിലെ ഗുരുതര വകുപ്പുകള്‍ ഭയന്ന്‌ ഒത്തുതീര്‍പ്പിന്‌ തയാറാവുകയായിരുന്നു. കഴിഞ്ഞ 13നു ഉച്ചയോടെ അഞ്ചല്‍ അഗസ്‌ത്യക്കോട്‌ പ്രദേശത്തെ ഇടുങ്ങിയ റോഡിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗണേഷിന്റെ കാറിന്‌ എതിര്‍ദിശയില്‍ കാറിലെത്തിയ അനന്തകൃഷ്‌ണന്‍ വഴി കൊടുത്തില്ലെന്ന്‌ ആരോപിച്ച്‌ തര്‍ക്കമുണ്ടാവുകയും അനന്തകൃഷ്‌ണനെ കാറില്‍നിന്നു പിടിച്ചിറക്കി തല്ലിയെന്നുമാണ്‌ കേസ്‌. മകനെ തല്ലുന്നതുകണ്ട്‌ തടയാന്‍ ശ്രമിച്ച തന്നെ പിടിച്ചു തള്ളുകയും അസഭ്യംപറയുകയും ചെയ്‌തുവെന്നുള്‍പ്പെടെയാണ്‌ ഷീന നല്‍കിയ പരാതിയിലുള്ളത്‌.