Breaking News

Trending right now:
Description
 
Jun 24, 2018

സരിതാ നായര്‍ തമിഴ്‌ രാഷ്ട്രീയത്തിലേക്ക്‌

image കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ നായിക സരിതാ നായര്‍ തമിഴ്‌ രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നു. അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ പ്രവര്‍ത്തിക്കാനാണ്‌ താല്‍പര്യമെന്നു സരിത വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ടുകണ്ട്‌ സരിത ആഗ്രഹം അറിയിച്ചുകഴിഞ്ഞു. നാഗര്‍കോവില്‍ തമ്മത്തുകോണത്തുവച്ചാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. പച്ചമാലിനെ സരിത ഷാള്‍ അണിയിക്കുകയും ചെയ്‌തു. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴിലെ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്‌ അമ്മ മക്കള്‍ മുന്നേറ്റ കഴകം.