Breaking News

Trending right now:
Description
 
Jun 24, 2018

കുന്നത്തുകളത്തില്‍ ഉടമകള്‍ക്കെതിരെ ലുക്‌ഔട്ട്‌ നോട്ടീസ്‌

image സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു പാപ്പര്‍ഹര്‍ജി നല്‍കുകയും പിന്നീട്‌ ഒളിവില്‍പോവുകയും ചെയ്‌ത കുന്നത്തുകളത്തില്‍ ഉടമകള്‍ക്കെതിരെ പൊലീസ്‌ ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഉടമ കെ.വി.വിശ്വനാഥന്‍ (68), ഭാര്യ രമണി (66), മക്കളായ ജിത്തു (39), നീതു (35), മരുമക്കള്‍ ഡോ.സുനില്‍ബാബു, ഡോ.ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌. ഇവര്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ്‌ ആരംഭിച്ചു. കോട്ടയം കേന്ദ്രീകരിച്ച്‌ വിവിധ സ്ഥലങ്ങളില്‍ ജുവലറി, ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തിവരുകയായിരുന്നു കുന്നത്തുകളത്തില്‍ ഉടമകള്‍ വന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്‌ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം പൂട്ടിയിരുന്നു. തുടര്‍ന്ന്‌ കോടതിയില്‍ പാപ്പര്‍ഹര്‍ജി നല്‍കുകയും ചെയ്‌തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പരാതികളാണ്‌ ഇവര്‍ക്കെതിരെ പൊലീസില്‍ ലഭിച്ചിരിക്കുന്നത്‌. കോട്ടയം വെസ്‌റ്റ്‌ സിഐ നിര്‍മ്മല്‍ ബോസിനാണ്‌ അന്വേഷണ ചുമതല. പാപ്പര്‍ ഹര്‍ജിയില്‍ സബ്‌ കോടതി റിസീവറെ നിയമിച്ചു.