Breaking News

Trending right now:
Description
 
Jun 24, 2018

ഗുജറാത്തില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന മുതിര്‍ന്ന വിദ്യാര്‍ഥി അറസ്റ്റില്‍

image ഗുജറാത്തിലെ വഡോഡരയില്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയെ ശുചിമുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ മുതിര്‍ന്ന ക്ലാസിലെ 17കാരനായ വിദ്യാര്‍ഥിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പൊലീസ്‌ ചോദ്യം ചെയ്‌തുവരുകയാണ്‌. വെള്ളിയാഴ്‌ച വൈകുന്നേരമാണ്‌ സ്‌കൂളിലെ ഒന്നാംനിലയിലുള്ള ശുചിമുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ ആദിവാസി വിദ്യാര്‍ഥി ദേവ്‌ തദ്വിയെ കണ്ടെത്തിയത്‌. കുട്ടിയുടെ ശരീരത്തിലും കഴുത്തിലും ഉള്‍പ്പെടെ പത്തിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട പതിനാലുകാരനായ വിദ്യാര്‍ഥിക്കൊപ്പം 17കാരനായ വിദ്യാര്‍ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത്‌ നിരീക്ഷണ ക്യാമറയില്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗും പൊലീസ്‌ കണ്ടെത്തി. ഇതില്‍ മുളകുപൊടിയും മാരകായുധങ്ങളും ഉണ്ടായിരുന്നു. കുത്താനുപയോഗിച്ചുവെന്നു കരുതുന്ന 12 ഇഞ്ച്‌ നീളമുള്ള കത്തിയും കണ്ടെടുത്തു. കൊലയാളിയായ കുട്ടിയുടെ മാനസികനിലയും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌.