Breaking News

Trending right now:
Description
 
Jun 24, 2018

ഡല്‍ഹിയില്‍ കരസേന മേയറുടെ ഭാര്യയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

image തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ ഡല്‍ഹി മേയറുടെ ഭാര്യയെ അജ്ഞാതസംഘം കഴുത്തറുത്ത്‌ കൊലപ്പെടുത്തിയശേഷം വഴിയിരുകില്‍തള്ളിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി എത്തിയ മേയറുടെ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. മേയറാണ്‌ ഭാര്യയെ ആശുപത്രിക്കു മുമ്പില്‍ വാഹനത്തില്‍ ഇറക്കിവിട്ടത്‌. പിന്നീട്‌ തിരികെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ്‌ ഇവര്‍ ആശുപത്രിയില്‍ എത്തിയില്ലെന്ന വിവരം ലഭിച്ചത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിലെ മുറിവിനു പുറമേ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്‌. കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാണെന്നാണ്‌ പൊലീസ്‌ നിഗമനം. മേയര്‍ക്കൊപ്പം വാഹനത്തില്‍ ആശുപത്രിക്കു മുമ്പില്‍ വന്നിറങ്ങിയ ഭാര്യ, പിന്നീട്‌ മറ്റൊരു വാഹനത്തില്‍ പോകുന്നതു കണ്ടതായി പൊലീസിനു മൊഴിലഭിച്ചിരുന്നു. തുടര്‍ന്നാണ്‌ കൊലപാതകം നടന്നതെന്നാണ്‌ സൂചന. കൂടുതല്‍ തെളിവുകള്‍ക്കായി ഇവരുടെ ഫോണില്‍വന്ന കോളുകള്‍ പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌.