Breaking News

Trending right now:
Description
 
Jun 24, 2018

സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ്‌ അനുമതി പ്രാബല്യത്തില്‍

image സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ്‌ വിലക്ക്‌ നീക്കി. ഇന്നുമുതല്‍ ഇവിടുത്തെ വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും. വനിതാ ഡ്രൈവിങ്‌ ദിനമായി രാജ്യം ഇത്‌ ആഘോഷമാക്കുകയും ചെയ്‌തു. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ തുടര്‍ച്ചയാണിത്‌. ഡ്രൈവിങ്‌ വിലക്ക്‌ നീക്കിയതടക്കമുള്ള സ്‌ത്രീ സൗഹൃദ പദ്ധതികള്‍ സൗദിയുടെ പ്രതിച്ഛായ കൂട്ടുമെന്നതിന്‌ തര്‍ക്കമില്ല. പെണ്‍കുട്ടികള്‍ക്ക്‌ സ്‌കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്‌സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും വനിതകള്‍ക്ക്‌ ഓടിക്കാനാവും. കാര്‍ റെന്റല്‍ സര്‍വീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്‌ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്‌. സുരക്ഷിത ഡ്രൈവിങ്‌ ഉറപ്പാക്കുന്നതിനായി വനിതകള്‍ക്കായി ബോധവത്‌കരണ ക്ലാസുകളും ശില്‍പശാലകളും അധികൃതര്‍ സംഘടിപ്പിക്കുന്നുണ്ട്‌.