Breaking News

Trending right now:
Description
 
Jun 24, 2018

വായുവില്‍ക്കൂടി പാളം നിര്‍മിക്കാനാവില്ല: റെയില്‍വേ മന്ത്രി

image കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്‍കാതെ വായുവില്‍ക്കൂടി റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നു റെയില്‍വേ മന്ത്രി പീയുഷ്‌ ഗോയല്‍. റെയില്‍വേ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ഥലമേറ്റെടുത്തു നല്‍കാത്തതുമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പട്ടിക മുഖ്യമന്ത്രി പിണറായി വിജയനു അയച്ചുകൊടുക്കും. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ പാതയിരട്ടിപ്പിക്കലടക്കം ഉടന്‍ നടക്കുമെന്നും പീയുഷ്‌ ഗോയല്‍ വ്യക്തമാക്കി. കേരളം സഹകരിച്ചില്ലെങ്കില്‍ പാത ഇരട്ടിപ്പിക്കല്‍ അടക്കമുള്ള വികസന പദ്ധതികള്‍ ഉപേക്ഷിക്കുമെന്നു റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. വിവിധ പദ്ധതികളുടെ സ്ഥലമെടുപ്പു കേരളം പൂര്‍ത്തിയാക്കിയിട്ടില്ല. പദ്ധതി ചെലവില്‍ ഭാഗിക പങ്കാളിത്തം ഏറ്റെടുക്കുന്നതിനു വിസമ്മതിക്കുകയാണെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ തയാറാക്കിയ അവലോകന റിപ്പോര്‍ട്ടില്‍ കേരളത്തെ കുറ്റപ്പെടുത്തുന്നുണ്ട്‌. പാത ഇരട്ടിപ്പിക്കലിനുള്ള 15 പദ്ധതികളില്‍ അഞ്ചെണ്ണമാണ്‌ പൂര്‍ത്തിയായത്‌. അഞ്ചെണ്ണം പാതിവഴിയിലും ബാക്കിയുള്ള അഞ്ചെണ്ണം ഇതുവരെ തുടങ്ങിയിട്ടുമില്ല.