Breaking News

Trending right now:
Description
 
Jun 23, 2018

മല്യയുടെ 12,500 കോടിയുടെ ആസ്‌തി കണ്ടുകെട്ടും

image ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്‌പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ്‌ മല്യയുടെ 12,500 കോടിയുടെ ആസ്‌തികള്‍ കണ്ടുകെട്ടും. ഇതുസംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) പ്രത്യേക കോടതിയില്‍ അപേക്ഷനല്‍കി. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓഹരികളും കെട്ടിടങ്ങളും ഉള്‍പ്പെടെ 12,500 കോടിയുടെ ആസ്‌തി മല്യയ്‌ക്കു രാജ്യത്തു ഉണ്ടെന്നു ഇഡി കോടതിയെ അറിയിച്ചു. ബ്രിട്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടുന്നതിനായി അവിടുത്തെ കോടതി മുഖേന ഇന്ത്യ ശ്രമിക്കുന്നുണ്ട്‌. വായ്‌പാ തട്ടിപ്പുനടത്തി മുങ്ങുന്നവരുടെ ആസ്‌തികള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്‌ പ്രകാരമാണ്‌ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മുന്നോട്ട്‌ പോകുന്നത്‌.