Breaking News

Trending right now:
Description
 
Jun 23, 2018

ബോയിങ്‌ 737 മാക്‌സ്‌ വിമാനം ജെറ്റ്‌ എയര്‍വേയ്‌സ്‌ സ്വന്തമാക്കി

image ജെറ്റ്‌ എയര്‍വേയ്‌സിന്‌ ബോയിങ്‌ 737 മാക്‌സ്‌ വിമാനം സ്വന്തമാക്കി. മെച്ചപ്പെട്ട ഇന്ധനക്ഷമതയും യാത്രാ സുഖവും നല്‍കുന്നതാണ്‌ പുതിയ വിമാനം. രണ്ടുഘട്ടങ്ങളിലായി ആകെ 150 മാക്‌സ്‌ വിമാനങ്ങള്‍ക്കാണ്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്‌. ഈ വിമാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പിയാണ്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌. ബോയിങ്‌ 737ന്റെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണ്‌ 737 മാക്‌സ്‌. പുതിയ വിമാനം ഭാവിവളര്‍ച്ചയ്‌ക്ക്‌ നിര്‍ണായകമാകുമെന്നും പുതിയ വിമാനം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജെറ്റ്‌ എയര്‍വേയ്‌സ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ വ്യക്തമാക്കി. 119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ ലൈന്‍സാണ്‌ ജെറ്റ്‌. ഏഷ്യാ, യൂറോപ്പ്‌, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌.