Breaking News

Trending right now:
Description
 
Jun 23, 2018

ജാര്‍ഖണ്ഡില്‍ അഞ്ചു യുവതികളെ സംഘം മാനഭംഗപ്പെടുത്തി

image ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചുവനിതകളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ്‌ യുവതികളെ തട്ടിക്കൊണ്ടുപോയത്‌. ഖുന്തി ജില്ലയിലെ കൊച്ചാങ്‌ ആദിവാസി ഗ്രാമത്തിലെ മിഷനറി സ്‌കൂളില്‍ 19നാണ്‌ സംഭവം. ആശാ കിരണ്‍ എന്ന സന്നദ്ധസംഘടനയില്‍പ്പെട്ട യുവതികള്‍ക്കുനേരെയാണ്‌ അതിക്രമം ഉണ്ടായത്‌. ഇവരെ പിന്നീട്‌ കാട്ടില്‍ ഉപേക്ഷിച്ചു. സ്ഥലത്തെ ക്രൈസ്‌തവസഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ആശാ കിരണ്‍. ബോധവത്‌കരണത്തിന്റെ ഭാഗമായി തെരുവുനാടകം കളിക്കുന്നതിനിടെയാണ്‌ സംഘം എത്തിയത്‌. മാനഭംഗപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും സംഘം പകര്‍ത്തി. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന്‌ സംഭവദിവസം പൊലീസില്‍ പരാതി നല്‍കിയില്ല. പിന്നീട്‌ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാതി നല്‍കുകയായിരുന്നു. മനുഷ്യക്കടത്തിനു നേതൃത്വം നല്‍കുന്ന സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നു പൊലീസ്‌ വ്യക്തമാക്കി. കുറ്റവാളികളെക്കുറിച്ച്‌ വിവരം അറിയിക്കുന്നവര്‍ക്ക്‌ 50,000 രൂപ പൊലീസ്‌ പാരിതോഷികം പ്രഖ്യാപിച്ചു. അതേസമയം, 10 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതായാണ്‌ സൂചന.