Breaking News

Trending right now:
Description
 
Jun 23, 2018

ഭീകരനേതാവ്‌ ഉള്‍പ്പെടെ നാലുപേരെ സൈന്യം വധിച്ചു

image ദക്ഷിണ കാഷ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ ഖിറാം ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം ഭീകരനേതാവ്‌ ഉള്‍പ്പെടെ നാലു ഭീകരരെ വധിച്ചു. ഗ്രാമത്തിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച്‌ പരിശോധനയ്‌ക്ക്‌ എത്തിയ സുരക്ഷാസേനയ്‌ക്കുനേരെ ഭീകരര്‍ വെടിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ്‌ ഭീകരരെ വെടിവച്ചുവീഴ്‌ത്തിയത്‌. ഭീകര സംഘടനയായ ഐഎസിനോട്‌ അനുഭാവമുള്ള ഐഎസ്‌ ജമ്മു കാഷ്‌മീരിന്റെ മേധാവി ദാവൂദ്‌ അഹമ്മദ്‌ സോഫി, കൂട്ടാളികളായ ആദില്‍ റഹ്മാന്‍ ഭട്ട്‌, മുഹമ്മദ്‌ അഷ്‌റഫ്‌ ഇറ്റു, മജീദ്‌ മന്‍സൂര്‍ദര്‍ എന്നിവരെ വധിച്ചത്‌. ഭീകരരുടെ വെയിവയ്‌പില്‍ ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. പ്രദേശവാസികളിലൊരാളും കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച അമര്‍നാഥ്‌ തീര്‍ഥയാത്ര തുടങ്ങാനിരിക്കെ ഭീകരരെ അമര്‍ച്ചചെയ്യാന്‍ സുരക്ഷാസേനയ്‌ക്കായി. പ്രദേശത്ത്‌ ഒരുസംഘം യുവാക്കള്‍ സൈന്യത്തിനു നേരെ കല്ലേറ്‌ നടത്തിയത്‌ ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ സൈന്യവും സിആര്‍പിഎഫും പൊലീസും സംയുക്തമായി തിരച്ചിലിന്‌ എത്തിയത്‌.