Breaking News

Trending right now:
Description
 
Jun 22, 2018

കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ പാപ്പര്‍ഹര്‍ജി നല്‍കി

image കോട്ടയം കേന്ദ്രീകരിച്ച്‌ 70 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ സ്ഥാപനങ്ങള്‍ കോട്ടയം സബ്‌ കോടതിയില്‍ പാപ്പര്‍ഹര്‍ജി നല്‍കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്‌ പാപ്പര്‍ഹര്‍ജി നല്‍കിയത്‌. കോട്ടയം സെന്‍ട്രല്‍ ജംക്ഷന്‍, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കുന്നത്തുകളത്തില്‍ ജ്വല്ലറികള്‍, കുന്നത്തുകളത്തില്‍ ഫിനാന്‍സിയേഴ്‌സ്‌, കുന്നത്തുകളത്തില്‍ ഇന്‍വെസ്റ്റുമെന്റ്‌, കുന്നത്തുകളത്തില്‍ ബാങ്കേഴ്‌സ്‌ എന്നീ സ്ഥാപനങ്ങളാണ്‌ ഗ്രൂപ്പിനുകീഴിലുള്ളത്‌. രണ്ടുദിവസമായി ഈ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ആകെ 136 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും 65.55 കോടി രൂപയുടെ ആസ്‌തിയുമാണ്‌ ഇപ്പോള്‍ ഉള്ളതെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനോടകം പണം നഷ്ടപ്പെട്ടതായി കാണിച്ച്‌ 144 പേര്‍ കോട്ടയത്തെ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനു പുറമേയായിരിക്കും മറ്റുസ്ഥലങ്ങളിലെ പരാതി.